വിമാനത്തില്‍ സഹയാത്രികയെ അപമാനിച്ച ഇന്ത്യക്കാരന്‍ അമേരിക്കയില്‍ പിടിയില്‍. ബാറ്റണ്‍ റോഗില്‍ താമസിക്കുന്ന ദേവേന്ദര്‍ സിങ്ങിനെയാണ്(61) ന്യൂയോര്‍ക്കില്‍നിന്ന് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
ഹൂസ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുപോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ സഞ്ചരിക്കവെയാണ് ദേവേന്ദര്‍ സിങ് തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയെ അപമാനിച്ചത്.
ഉടന്‍തന്നെ സ്ത്രീ വിമാന ജീവനക്കാരോട് പരാതിപ്പെടുകയും അവര്‍ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. വിമാനം ന്യൂയോര്‍ക്കില്‍ ഇറങ്ങിയ ഉടന്‍ എഫ് ബി ഐ അധികൃതര്‍ ദേവേന്ദറിനെ അറസ്റ്റു ചെയ്തു.
തുടര്‍ന്ന് ദേവേന്ദറിനെ ന്യൂജേഴ്‌സി കോടതിയില്‍ ഹാജരാക്കി. കുറ്റം തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് പത്തുവര്‍ഷംവരെ തടവുശിക്ഷയും 2.5 ലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴയും ലഭിക്കാമെന്ന് നിയമവിദഗ്ദ്ധര്‍ പറഞ്ഞു.