കമലാ ഹാരിസിനെ സുന്ദരിയെന്ന് വിളിച്ച ഒബാമ ഖേദം പ്രകടിപ്പിച്ചു!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
കാലിഫോര്‍ണിയ അറ്റോണി ജനറലും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനെ സുന്ദരിയെന്ന് വിളിച്ച് പുലിവാലുപിടിച്ച പ്രസിഡന്റ് അവരോട് ഖേദം പ്രകടിപ്പിച്ചു. യു എസിലെ ആദ്യ വനിതാ അറ്റോണി ജനറലായ കമല സുന്ദരിയും ബുദ്ധിമതിയുമാണെന്നാണ് ഒബാമ പൊതുവേദിയില്‍ പറഞ്ഞത്.

രാജ്യത്തെ ഏറ്റവും സുന്ദരിയാണ് കമല എന്ന ഒബാമയുടെ പരാമര്‍ശം വിവാദമായി. വെബ്സൈറ്റുകളിലും ന്യൂസ് ബ്ലോഗുകളിലും ഇത് വാര്‍ത്തയായി. സൌന്ദര്യം അളന്നാണ് ഒബാമ സംസാരിച്ചതെന്നും ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പരിമിതികളുടെ ഉത്തമ ഉദാഹരണമാണ് ഇതെന്നും ചിലര്‍ വിലയിരുത്തി. ഇതോടെ കമലയെ ഫോണില്‍ വിളിച്ച് ഒബാമ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജയ് കാ‌ര്‍നേ ഇക്കാര്യം സ്ഥിരീകരിച്ചു. കമലയെ താഴ്ത്തിക്കെട്ടാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒബാ‍മ പറഞ്ഞു.

കാലിഫോര്‍ണിയയിലെ ഒരു ഫണ്ട് സമാഹരണ ചടങ്ങിലായിരുന്നു ഒബാമ കമലയെ പുകഴ്ത്തി സംസാരിച്ചത്. കമലയും വേദിയില്‍ ഉണ്ടായിരുന്നു. ദീര്‍ഘനാളായി സുഹൃദ്ബന്ധം പുലര്‍ത്തുന്നവരാണ് ഒബാമയും കമലയും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഒബാമയും കമലയും പരസ്പരം പ്രചാരണം നടത്തിയിരുന്നു. വേദികളിലെ കമലയുടെ പ്രകടനം വിലയിരുത്തിയ ചില നിരീക്ഷകര്‍ ഒബാമയുടെ സ്ത്രീരൂപമാണ് കമലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :