നൈജീരിയന്‍ തീരത്തിനടുത്ത് കടല്‍ക്കൊള്ളക്കാര്‍ കപ്പലിനെ ആക്രമിച്ച് ക്യാപ്റ്റനെയും ചീഫ് എന്‍ജിനീയറെയും തട്ടിക്കൊണ്ടുപോയി. അമേരിക്കന്‍ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീ റിട്രീവര്‍ എന്ന എണ്ണക്കപ്പലാണ് ആക്രമണത്തിന് ഇരയായത്.
തട്ടിക്കൊണ്ടുപോയ രണ്ടുപേരും അമേരിക്കന്‍ പൗരന്മാരാണ്. സൊമാലിയ, ആഫ്രിക്കയുടെ കിഴക്കന്‍ തീരം എന്നിവിടങ്ങളില്‍ കൊള്ളക്കാരുടെ ആക്രമണം ഭയന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ താരതമ്യേന കുറഞ്ഞ സുരക്ഷയില്‍ കപ്പലുകള്‍ പോകുന്നത് പതിവാണ്.
കഴിഞ്ഞദിവസം നിര്‍മാണത്തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്ന നൈജീരിയയുടെ കപ്പലിനുനേരേയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.