ഗ്രീന്‍പീസ് പ്രവര്‍ത്തകരെ റഷ്യന്‍ സൈനികര്‍ കപ്പലില്‍ പൂട്ടിയിട്ടു

മോസ്‌കോ| WEBDUNIA| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (11:11 IST)
PRO
പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തകരെ റഷ്യന്‍ സൈനികര്‍ കപ്പലില്‍ പൂട്ടിയിട്ടു. ആര്‍ടിക് സമുദ്രത്തിലെ എണ്ണപര്യവേഷണത്തിനെതിരെ പ്രതിഷേധിക്കാനായി എത്തിയ ആര്‍ടിക് സണ്‍റൈസ് എന്ന ഗ്രീന്‍പീസ് കപ്പലിലെ പ്രവര്‍ത്തകരെയാണ് സൈനികര്‍ പൂട്ടിയിട്ടത്.

കപ്പലില്‍ 29 ഗ്രീന്‍പീസ് പ്രവര്‍ത്തകരാണുണ്ടായിരുന്നത്. കപ്പലിലെത്തിയ സൈനികര്‍ ആകാശത്തേക്ക് 20 റൗണ്ട് വെടിയുതിര്‍ത്തതായും കപ്പലിലെ റബ്ബര്‍ സുരക്ഷാ ബോട്ടുകള്‍ കത്തികളുപയോഗിച്ച് നശിപ്പിച്ചതായും ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കപ്പലിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ടെലിഫോണില്‍ വിളിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററുകളില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :