കടലില്‍ വീണയാളെ രക്ഷിച്ച ലൈഫ് ഗാര്‍ഡിന്റെ ജോലി പോയി!

ഫ്ലോറിഡ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഫ്ലോറിഡയില്‍ കടലില്‍ മുങ്ങിത്താഴ്ന്നയാളുടെ ജീവന്‍ രക്ഷിച്ച യുവ ലൈഫ് ഗാര്‍ഡിന്റെ ജോലി നഷ്ടപ്പെട്ടു. ഇയാളുടെ പെട്രോളിംഗ് പരിധിയില്‍ പെടാത്ത സ്ഥലത്ത് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിനാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

തോമസ് ടോപസ്(21) എന്ന യുവാവിനാണ് ഈ ഗതികേടുണ്ടായത്. മിയാമിയുടെ വടക്ക്, ഹല്ലാന്‍ഡേല്‍ ബീച്ചില്‍ ആണ് ഇയാളെ ജോലിക്ക് നിയോഗിച്ചിരുന്നത്. ബീച്ചിന്റെ മറ്റൊരു ഭാഗത്ത് നീന്തിക്കൊണ്ടിരുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു എന്ന് ഇയാള്‍ വിവരം ലഭിച്ചു. ടോപാസ് ഉടന്‍ തന്നെ അങ്ങോട്ട് ഓടി. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ആളെ രക്ഷപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ടോപസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പോയപ്പോഴാണ്, ഇയാളുടെ പെട്രോളിംഗ് പരിധിയില്‍ നിന്ന് 500 മീറ്റര്‍ മാറിയാണ് സംഭവം നടന്നതെന്ന് വ്യക്തമായത്. നിയമം ലംഘിച്ചതിന് ഇയാളെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ താന്‍ ഇനിയും ചെയ്യുമെന്നും ധാര്‍മ്മികത പണയം വച്ച് പ്രവര്‍ത്തിക്കാന്‍ താനില്ലെന്നും ഈ യുവാവ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :