സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ജോലി സമയത്തെ മൊബൈല്‍ ഉപയോഗം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യ ഫോണ്‍വിളികള്‍ക്കാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌. ഫെബ്രുവരി ആറിനാണ്‌ ഇത്‌സംബന്ധിച്ച് ഉത്തരവിറങ്ങിയത്‌. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പല ഓഫീസുകളിലും ഉത്തരവ് പുറത്തുവന്നത്.

ഉത്തരവ്‌ നടപ്പാക്കേണ്ട ചുമതല അതാത്‌ ഓഫീസുകളിലെ മേധാവിക്കായിരിക്കും. ഓഫീസുകളിലെ ലാന്‍ഡ്‌ ഫോണുകളുടെ ദുരുപയോഗം തടയണമെന്നും ഉത്തരവില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :