അലക്സ് പോള്‍ മേനോന്‍ ജോലിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പന്ത്രണ്ട് ദിവസം ബന്ദിയാക്കിയ ശേഷം മാവോയിസ്റ്റുകള്‍ വിട്ടയച്ച സുഖ്മ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന്‍ ജോലിയില്‍ തിരിച്ചെത്തി. ശനിയാഴ്ച മുതല്‍ താന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചതായി അലക്സ്‌ പോള്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

പ്രതിസന്ധിഘട്ടത്തില്‍ തന്നേയും കുടുംബത്തേയും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അലക്സ്‌ പോള്‍ മേനോന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഇത്രയധികം ജനപിന്തുണ ലഭിച്ച മറ്റൊരു അവസരമില്ല. ഇത്‌ ജോലിയില്‍ തുടരാന്‍ കൂടുതല്‍ പ്രചോദനമേകുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച മോചിതനായ കളക്ടര്‍ വെള്ളിയാഴ്ചയാണു സുഖ്മയിലെ വസതിയില്‍ തിരിച്ചെത്തിയത്‌. ഗര്‍ഭിണിയായ ഭാര്യ ആശയും കുടുംബാംഗങ്ങളും ചേര്‍ന്ന് വികാരനിര്‍ഭരമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :