ഒളിമ്പിക്സ് ദീപശിഖ തട്ടിയെടുക്കാന്‍ ശ്രമം

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിന്റെ ദീപശിഖയ്ക്ക് സുരക്ഷാ വീഴ്ച. യു കെയിലെ കൊവെന്‍‌ട്രിയില്‍ വച്ച് തട്ടിയെടുക്കാന്‍ ശ്രമമുണ്ടായി. രണ്ട് കുട്ടികള്‍ ചേര്‍ന്നാണ് ഇതിന് ശ്രമം നടത്തിയത്.

ദീപശിഖാ റിലെ നടക്കുന്നതിനിടെ, കറുത്ത വേഷമണിഞ്ഞ രണ്ട് കുട്ടികള്‍ ഇടിച്ചുകയറുകയായിരുന്നു. ഇവര്‍ ദീപശിഖ കൈക്കലാക്കാന്‍ നോക്കിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞു. കുട്ടികളെ തടുത്ത് മാറ്റിയശേഷം ദീപശിഖ പ്രയാണം തുടരുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച നോട്ടിങാമില്‍ വച്ച് കനത്ത കാറ്റില്‍ ദീപശിഖ അണഞ്ഞിരുന്നു.

ഈസ്റ്റ് ലണ്ടനിലെ ഒളിമ്പിസ് സ്റ്റേഡിയത്തില്‍ ജൂലൈ 27-നാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനചടങ്ങ് നടക്കുക.

ചിത്രത്തിന് കടപ്പാട്- യൂട്യൂബ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :