ഒളിമ്പിക്സ് ദീപശിഖ വഹിക്കാന്‍ ദ്രോഗ്ബയും

ലണ്ടന്‍| WEBDUNIA|
PRO
PRO
ഒളിമ്പിക്സ് ദീപശിഖ വഹിക്കാന്‍ ചാമ്പ്യന്‍സ് ലീഗ് ഹീറോ ദിദിയര്‍ ദ്രോഗ്ബയും. ലണ്ടനിലെ സ്വിണ്ടന്‍ നഗരത്തിലെ വാര്‍ഫ് ഗ്രീനില്‍‌വെച്ചാണ് ദീപശിഖ ഏറ്റുവാങ്ങിയത്.

ഒളിമ്പിക്സ് ദീപശിഖ വഹിക്കാന്‍ കഴിഞ്ഞ നിമിഷത്തെ കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നുല്ലെന്ന് ദ്രോഗ്ബ പറഞ്ഞു.

അതേസമയം ദിദിയര്‍ ദ്രോഗ്ബ ചെല്‍‌സി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടെന്നാണ് ദ്രോഗ്ബയുടെ തീരുമാനം. ചാമ്പ്യന്‍‌സ് ലീഗ് ഫൈനലില്‍ അവസാന മിനുട്ടില്‍ ദ്രോഗ്ബയായിരുന്നു ചെല്‍‌സിക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. പെനാല്‍ട്ടി ഷൂട്ടൌട്ടിലും ദ്രോഗ്ബ ഒരു ഗോള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :