ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കണമെന്ന് പൌരന്മാരോട് യുഎസ്

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് പൌരന്മാര്‍ക്ക് യു എസ് മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ടാണ് ഈ മുന്നറിയിപ്പ്.

റയില്‍‌വെ സ്റ്റേഷനുകള്‍, ട്രെയിനുകള്‍, നഗരങ്ങളിലെ ഹോട്ടലുകള്‍, സിനിമാ തിയേറ്ററുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങി വിദേശികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരര്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നു എന്നാണ് യു എസിന്റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി തുടങ്ങിയ ഭീകരസംഘടനകള്‍ ഇന്ത്യയില്‍ സജീവമാണ്. ഇവരുടെ പാശ്ചാത്യ വിരുദ്ധ നിലപാടുകള്‍ യു എസ് പൌരന്മാരെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :