ഇനി ഫേസ്ബുക്കില്‍ അശ്ലീലം പറ്റില്ല

ലണ്ടന്‍| WEBDUNIA|
PRO
സാമൂഹിക വെബ്സൈറ്റുകളില്‍ വര്‍ദ്ധിച്ചു വരുന്ന അശ്ലീലങ്ങളും വ്യക്തിഹത്യകളും ഇല്ലാതാക്കാനായി ലോകത്തിലാദ്യമായി ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുവാനും ദുരുപയോഗപ്പെടുത്താനുമുള്ള ചിത്രങ്ങളും വാചകങ്ങളുമടങ്ങുന്ന സന്ദേശങ്ങള്‍ കണ്ടെത്താനുള്ള ഈ സൂത്രം കണ്ടുപിടിച്ചത് ബ്രിട്ടീഷുകാ‍രനായ ക്ലാര്‍ക്ക് ആണ്. ഫേസ്ബുക്കിനു വേണ്ടിയാണ് ക്ലാര്‍ക്ക് പുതിയ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്.

ഗെയ്, ഫാറ്റ് എന്നിങ്ങനെയുള്ള ഇന്‍ബോക്സിലും വാളുകളിലും പ്രത്യക്ഷപ്പെടുന്ന ചില പ്രയോഗങ്ങളും വാക്കുകളും ചിത്രങ്ങളും നിയന്ത്രിക്കാന്‍ പുതിയ സോഫ്റ്റ്വെയര്‍ സഹായിക്കും‍. ‘നോ ഡിസ്സ്‘ എന്നു പേരിട്ടിരിക്കുന്ന സോഫ്റ്റ്വെയര്‍ കൊണ്ട് കുട്ടികളെ വെബിലെ ഇത്തരം ഉപദ്രവങ്ങളില്‍ നിന്നും രക്ഷിക്കാനാകുമെന്ന് ക്ലാര്‍ക്ക് അവകാശപ്പെടുന്നു. സാമൂഹിക സൈറ്റുകളില്‍ താന്‍ നേരിട്ട് കണ്ടറിഞ്ഞ ഭീകരതയാണ് ഇത്തരമൊരു ശ്രമത്തിന് പ്രചോദനം നല്‍കിയതെന്നും ക്ലാര്‍ക്ക് പറയുന്നു.

12 പൌണ്ടാണ് സോഫ്റ്റ്വെയറിന്റെ വില. ഇതൊരു ചെറിയ ആശയമാണ്, ഇത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ അനുവാദം കൂടാതെ ഒരാള്‍ക്ക് മറ്റൊരാളുടെ സൈറ്റിലേക്ക് പ്രവേശിക്കാന്‍ പറ്റില്ല എന്നും 48 കാരനായ ക്ലാര്‍ക്ക് വിശദീകരിക്കുന്നു.

വ്യക്തിഹത്യകളും മതപരമായ അവഹേളനങ്ങളും ധാരാളമായി ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെതിരെയുള്ള നീക്കം വിജയിച്ചാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹിക വെബ്സൈറ്റുകളില്‍ നിര്‍ഭയം സഞ്ചരിക്കാനുള്ള വഴി തുറക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :