ഐ എസ്‌ ഭീഷണിയില്‍ പേടിയില്ലെന്ന് ഫേസ്‌ബുക്ക്‌ സി ഇ ഒ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌

ഐ എസ്‌, സുക്കര്‍ബര്‍ഗ്‌, ട്വിറ്റര്‍ , ജാക്ക്‌ ഡോര്‍സെ is, sukkarburg, twitter, jack dorse
rahul balan| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (14:18 IST)
ഭീകരസംഘടനയായ ഐ എസ്‌ ഉയര്‍ത്തുന്ന വധഭീഷണിയില്‍ തനിക്ക് പേടിയില്ലെന്ന് ഫേസ്‌ബുക്ക്‌ സി ഇ ഒ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ സി ഇ ഒ ജാക്ക്‌ ഡോര്‍സെയ്ക്കും സുക്കര്‍ബര്‍ഗിനുമെതിരെ ഐ എസ്‌ വധഭീഷണി മുഴക്കിയത്. ഭീഷണിയില്‍ തനിക്ക്‌ ഉത്‌കണ്‌ഠയുണ്ടെന്നും എന്നാല്‍ അതില്‍ പേടിയില്ലെന്നും സുക്കര്‍ബര്‍ഗ്‌ പറഞ്ഞു. ലോകത്തിന്റെ ശബ്ദമായും യുക്തിവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഫെയിസ്ബുക്ക് പ്രവര്‍ത്തിക്കുന്നതെന്നും സുക്കര്‍ബര്‍ഗ്‌ പറഞ്ഞു.

നേരത്തെ ട്വിറ്ററും ഫെയ്‌സ്‌ബുക്കും ഹാക്ക്‌ ചെയ്‌ത് തകര്‍ക്കുമെന്നും ഈ കമ്പനികള്‍ക്ക്‌ നേതൃത്വം നല്‍കുന്നവരെ വധിക്കുമെന്നും ഐ എസ്‌ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദത്തെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഫെയിസ്ബുക്കും ട്വിറ്ററും നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്നും വീഡിയോയില്‍ ഐ എസ്‌ വ്യക്തമാക്കുന്നുണ്ട്. സുക്കര്‍ബര്‍ഗും ട്വിറ്റര്‍ സി ഇ ഒ ഡോര്‍സെയും
പൊട്ടിത്തെറിക്കുന്നതിന്റെ ഗ്രാഫിക്കല്‍ വീഡിയോയും ഐഎസ്‌ ഉള്‍പ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :