കേജ്‍രിവാളിന്‍റെ ഓഫീസില്‍ സിബിഐ റെയ്ഡ്; ഓഫീസ് മുദ്രവെച്ചു

അരവിന്ദ് കേജ്‍രിവാള്‍ , സിബിഐ റെയ്ഡ് , ട്വിറ്റര്‍ , റെയ്ഡ് , നരേന്ദ്ര മോഡി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (10:43 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ ഓഫീസില്‍ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള കേജ്‌രിവാളിന്റെ ഓഫീസില്‍ മുന്നറിയിപ്പില്ലാതെ സിബിഐ സംഘം പരിശോധന നടത്തിയത്. ഇതിനുശേഷം ഓഫീസ് മുദ്രവെച്ചു. ഓഫീസ് സീല്‍ ചെയ്തതായി കേജ്‍രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

ന്യൂഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള ഓഫീസിലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. ഓഫീസില്‍ പ്രവേശിച്ച സിബിഐ സംഘം മുറിയില്‍ പരിശേധിച്ച ശേഷം ഓഫീസ് മുദ്രവെക്കുകയായിരുന്നു. അതേസമയം, കേജ്‌രിവാളിന്റെ ഓഫീസില്‍ റെയ്‌ഡ് നടത്തിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. കേജ്‌രിവാളിന്റെ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസിലാണ് പരിശേധന നടത്തിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

രാഷ്ട്രീയമായി തന്നെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയുന്നില്ല. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് റെയ്ഡിനു പിന്നിലെന്നും കേജ്‌രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഓഫീസ് സീല്‍ ചെയ്തതിനാല്‍ കേജ്‌രിവാളിനു ഇതുവരെ ഓഫീസില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ആംആദ്മി പാര്‍ട്ടി ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :