ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ അറിയിച്ച ഒന്നേകാല്‍ ലക്ഷത്തോളം അക്കൌണ്ടുകള്‍ ട്വിറ്റര്‍ അടച്ചുപൂട്ടി

കാലിഫോര്‍ണിയ| JOYS JOY| Last Modified ശനി, 6 ഫെബ്രുവരി 2016 (10:48 IST)
ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ളവരെ പിന്തുണച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നേകാല്‍ ലക്ഷത്തോളം അക്കൌണ്ടുകള്‍ ട്വിറ്റര്‍ അടച്ചുപൂട്ടി. വെള്ളിയാഴ്ച ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിയമ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൌണ്ടുകള്‍ നശിപ്പിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ട്വിറ്റര്‍ നടപടി ഊര്‍ജ്ജിതമാക്കിയത്.

കൂടാതെ, യൂറോപ്യന്‍ യൂണിയനും ഭീകരവാദ ആശയങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭീകരസംഘടനകളെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വിഭാഗം തന്നെ തുടങ്ങിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :