മുംബൈ|
jibin|
Last Updated:
ചൊവ്വ, 9 ഫെബ്രുവരി 2016 (10:21 IST)
എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ. എന്നാല്‍ കഴിഞ്ഞ ദിവസം സോനാക്ഷി സോഷ്യല്‍ മീഡിയകളില്‍ താരമായി. ഈ പ്രാവശ്യം
ചൂടന്‍ വിവാദങ്ങളൊന്നുമല്ല താരത്തെ താരമാക്കിയത്. ആരാധകന്റെ അശ്ലീല കമന്റിന് ചുട്ട മറുപടി നല്‍കിയാണ് സൊനാക്ഷി വാര്‍ത്തകളില്‍ നിറഞ്ഞത്.
ട്വിറ്ററില്‍ ആരാധകരുമായി സംവാദിക്കുന്നതിനിടെ ആരാധകനായ ഒരാള്‍ അശ്ലീലം ചോദിക്കുകയായിരുന്നു. ഇനി എന്നാണ് ബിക്കിനി ധരിച്ച് നഗ്‌നത ആരാധകര്‍ക്ക് കാണിച്ചുകൊടുക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒരു നിമിഷം പോലും വൈകാതെ ചുട്ട മറുപടിയുമായി സൊനാക്ഷി രംഗത്ത് എത്തുകയും കൂടി ചെയ്‌തതോടെയാണ് സംഭവത്തിന് വാര്‍ത്താപ്രാധാന്യം ലഭിച്ചത്.
‘ഈ ചോദ്യം പോയി നിന്റെ അമ്മയോടും പെങ്ങളോടും ചോദിക്കടാ, എന്നിട്ട് അവര്‍ എന്ത് പറഞ്ഞുവെന്ന് എന്നെ അറിയിക്ക്’ – എന്ന് സോനാക്ഷി ട്വിറ്ററിലൂടെ മറുപടി നല്‍കുകയും ചെയ്‌തു. അപ്രതീക്ഷിതമായി കിട്ടിയ മറുപടിയുടെ ഞെട്ടലില്‍ ആരാധകന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മുങ്ങി. എന്നാല്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത സൊനാക്ഷി അത് പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘ഈ ചെറുപ്പക്കാരന്‍ എന്നോട് എന്തോ ചോദിച്ചു. ഞാന്‍ മറുപടി കൊടുത്തു, എന്നാല്‍ എന്റെ മറുപടിക്ക് അദ്ദേഹം പ്രതികരിക്കുന്നില്ല. അതെന്താ?’ സൊനാക്ഷി പോസ്റ്റില്‍ ചോദിക്കുന്നു. അവസാനം ആരാധകന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ താരം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.