എഫ്ബിഐയുടെ കൊടുംകുറ്റവാളി പട്ടികയില്‍ വനിതയും!

വാഷിംഗ്ടണ്‍: | WEBDUNIA|
PRO
PRO
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ കൊടുംകുറ്റവാളികളായ തീവ്രവാദികളുടെ പട്ടികയില്‍ ആദ്യമായി ഒരു വനിത. ജോവാന്നെ ചെസിമാര്‍ഡ് എന്ന സ്ത്രീയെ ആണ് പട്ടികയില്‍ ഇടം നേടിയത്. തീവ്രവാദ സംഘടനയായ ബ്ലാക്ക് ലിബറേഷന്‍ ആര്‍മി സംഘടനയിലെ അംഗമാണിവര്‍. വിവരം നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തു ലക്ഷം ഡോളറിനു പുറമേയാണ് ഈ തുക.

നാല്പതു വര്‍ഷം മുന്‍പ് രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇവരെ ആജീവനാന്ത തടവിനു ശിക്ഷിച്ചിരുന്നു. 1979ല്‍ ന്യുജേഴ്‌സിയിലെ ക്ലിന്റണ്‍ ജയിലില്‍ നിന്നും തടവുചാടിയ ഇവര്‍ ഒളിവിലാണ്. ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇവരെ പിന്തുടര്‍ന്ന പോലീസുകാരെ 1973 മെയ് രണ്ടിന് ചെസിമാര്‍ഡും മറ്റു രണ്ടു പേരും ചേര്‍ന്ന് തടഞ്ഞുവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൂട്ടുപ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. മറ്റേയാള്‍ ഇപ്പോഴും ജയിലിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :