എന്നെ ഭക്ഷിച്ചോളൂ എന്ന് പറഞ്ഞ് കടുവാക്കൂട്ടില്‍ ചാടി

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
കടുവകളുടെ സങ്കേതത്തിലേക്ക് സ്വയം ചാടിയ ആള്‍ പരുക്കേറ്റ് ചികിത്സയില്‍. ചൈനയിലെ യാങ് ജിന്‍‌ഹായ് എന്ന് പേരുള്ള 27കാരനാണ് കടുവകള്‍ക്ക് സ്വയം ഭക്ഷണമാകാന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ട് എന്നാണ് വിവരം.

ചെങുഡു മൃഗശാലയിലെത്തിയ യുവാവ് ബംഗാള്‍ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന സങ്കേതത്തിലെത്തി. ഒരു മരത്തില്‍ കയറിയ ഇയാള്‍ കടുവകളുടെ മുന്നിലേക്ക് എടുത്ത് ചാടി. തന്നെ ഭക്ഷണമാക്കൂ എന്ന് ഇയാള്‍ കടുവകളോട് പറഞ്ഞു. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ കടുവകളെ പ്രകോപിപ്പിച്ചത്. 20 മിനിറ്റ് നേരം ഇത് തുടര്‍ന്നു. ഒടുവില്‍ കടുവകള്‍ ഇയാളെ പിടികൂടി.

പക്ഷേ മൃഗശാല അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഇയാളുടെ ജീവന്‍ രക്ഷിക്കാനായി. കടുവകളെ മയക്കിയശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :