വനത്തില്‍ വെടിയൊച്ച; മാവോയിസ്റ്റ് പേടിയില്‍ വനപാലകര്‍ കടുവാ സെന്‍സസ്‌ അവസാനിപ്പിച്ചു മടങ്ങി

കല്‍പ്പറ്റ| WEBDUNIA|
PRO
മലപ്പുറം- വയനാട്‌ അതിര്‍ത്തിയിലെ വനത്തില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന്‌ വനപാലകര്‍ കടുവാ സെന്‍സസ്‌ അവസാനിപ്പിച്ചു മടങ്ങി. കഴിഞ്ഞദിവസം രാവിലെ 11.45 ഓടു കൂടി മേപ്പാടി മുണ്ടക്കൈ വെള്ളരിപ്പാറയിലാണ്‌ സംഭവം.

വെള്ളരിപ്പാറയില്‍ വച്ച്‌ ഏകദേശം അരകിലോമീറ്റര്‍ അകലെയായി ആകാശത്തേക്കു വെടിയുതിര്‍ത്തതു പോലുള്ള ശബ്‌ദമാണ്‌ കേട്ടതെന്ന്‌ ജീവനക്കാര്‍ പറഞ്ഞു. നിലമ്പൂര്‍ പോത്തുകല്ലില്‍ വനപാലകര്‍ കഴിഞ്ഞ ദിവസം മാവോയിസ്‌റ്റുകളെ കണ്ടിരുന്നു.

വെടിയുതിര്‍ത്തത്‌ മാവോയിസ്‌റ്റുകളാണോയെന്നും നായാട്ടുകാരായിരിക്കാമെന്നതുമാണ് എന്ന്‌ വനംവകുപ്പും പൊലീസും സംശയിക്കുന്നത്. എന്തായാലും ആയുധങ്ങളുമായി അപരിചിതര്‍ വനത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന്‌ വനപാലകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :