ബ്രിട്ടണിലെ ജില്‍ ഹോക്കിന്‍സ്(47) എട്ടുകുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയാണ്. അത് ഇരട്ടക്കുട്ടികളാണെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ അത്ര വലിയ പുതുമയുണ്ടോ? ഇങ്ങ് കേരളത്തില്‍ പോലും പണ്ടൊക്കെ പത്തും പതിനഞ്ചും കുഞ്ഞുങ്ങളുണ്ടാകുന്നത് സാധാരണയായിരുന്നില്ലേ? എന്നാല്‍ ജില്‍ ഹോക്കിന്‍സിന്‍റെ കാര്യത്തില്‍ പുതുമയുണ്ട്. കക്ഷി വാടകയ്ക്കാണ് ഗര്‍ഭം ധരിക്കുന്നത്!
അവിവിവാഹിതയായ ജില്‍ ഹോക്കിന്‍സ് ഇതുവരെ എട്ടുകുഞ്ഞുങ്ങളെ അന്യര്‍ക്കായാണ് ഗര്‍ഭം ധരിച്ചത്. കുട്ടികളെ പ്രസവിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ കഴിയാത്ത സ്ത്രീകള്‍ക്ക് ഒരു സേവനം എന്ന നിലയിലാണ് ജില്‍ ഹോക്കിന്‍സ് വാടകയ്ക്ക് ഗര്‍ഭധാരണം നടത്തുന്നത്.
കുഞ്ഞിനെ പ്രസവിച്ച് നല്‍കണമെന്ന ആവശ്യവുമായി വരുന്നവരില്‍ നിന്ന് പുരുഷബീജമെടുത്ത് സ്വന്തം അണ്ഡവുമായി കൃത്രിമ ബീജസങ്കലനം നടത്തി ഗര്‍ഭധാരണം നടത്തുകയാണ് ജില്‍ ഹോക്കിന്‍സ് ചെയ്യുന്നത്. 1992ലാണ് ജില്‍ ആദ്യമായി ഗര്‍ഭം ധരിക്കുന്നത്.