ഉഭയകക്ഷി ബന്ധം മുന്നോട്ടു കൊണ്ടുപോകും; അമേരിക്ക

വാഷിങ്ങ്ടണ്‍| WEBDUNIA|
PTI
അമേരിക്കയും ഇന്ത്യയും തമ്മിലുണ്ടായ ഉരസലുകള്‍ അവസാനിക്കുകയാണെന്നും ഉഭയകക്ഷി ബന്ധം മുന്നോട്ടു കൊണ്ടുപോകുമെന്നും യുഎസ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യ-യുഎസ്‌ ബന്ധത്തില്‍ വെല്ലുവിളിയുയര്‍ത്തിയ സമയമായിരുന്നു ഇത്‌. അത്‌ അവസാനിക്കുകയാണ്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ഡപ്യൂട്ടി വക്‌താവ്‌ മേരി ഹാഫ്‌ പറഞ്ഞു.

അതേസമയം, ഉഭയകക്ഷി സഹകരണത്തെക്കുറിച്ച്‌ ആംസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ ആക്ടിങ്‌ അണ്ടര്‍ സെക്രട്ടറി റോസ്‌ ഇ. ഗോട്ടെമൊല്ലര്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്‌. ജയശങ്കറുമായി ചര്‍ച്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :