സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ 20 ഇന്ത്യക്കാര്‍ സഞ്ചരിച്ച കപ്പല്‍ റാഞ്ചി

മുംബൈ| WEBDUNIA|
PRO
PRO
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ 20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ റാഞ്ചി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കടല്‍ മേഖലയിലാണ് സംഭവം നടന്നത്. എംവി കോട്ടണ്‍ തുര്‍ക്കിഷ് എന്ന കപ്പലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്.

ഞായറാഴ്ചയാണ് കപ്പല്‍ റാഞ്ചിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്‌. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയ വിവരം കമ്പനി തുര്‍ക്കി സര്‍ക്കാരിനേയും നാവിക സേനയും അറിയിച്ചിട്ടുണ്ട്

റാഞ്ചിയ കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരില്‍ 6 പേര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് അറിയുന്നത്. കപ്പല്‍ ഗള്‍ഫ് ഓഫ് ഗയാനയില്‍ നങ്കൂരമിടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പല്‍ വിട്ടുനല്‍കാന്‍ കടല്‍ക്കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം കപ്പല്‍ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ വേണ്ട എല്ലാ നടപടികളും എടുക്കുമെന്ന് കപ്പല്‍ കമ്പനി പ്രസ്താവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :