തായ്‌വാന്‍ കപ്പല്‍ ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ യുഎഇ അധികൃതര്‍ സഹായിക്കും

ദുബായ്| WEBDUNIA| Last Modified വെള്ളി, 26 ജൂലൈ 2013 (11:39 IST)
PRO
ഫുജൈറയ്ക്കടുത്ത് ഖോര്‍ഫഖാന്‍ തീരത്തിനടുത്ത് നങ്കുരമിട്ട അയന്‍ മോംഗര്‍-3 എന്ന കപ്പലിലെ പതിനൊന്ന് ജീവനക്കാരെയും നാട്ടിലേക്കയയ്ക്കാന്‍ അധികൃതര്‍ സഹായിക്കും.

തായ്‌വാന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ സിംഗപ്പൂരിലെ കമ്പനിയാണ് നിയന്ത്രിച്ചിരുന്നത്. ഏഴ് മാസത്തോളമായി ഖോര്‍ഫഖാന്‍ തീരത്തിനടുത്ത് കടലില്‍ തങ്ങുന്ന കപ്പലിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അര്‍ഹിച്ച വേതനം കിട്ടാതെ കപ്പലില്‍ നിന്ന് ഇറങ്ങില്ലെന്ന് ജീവനക്കാര്‍ വാശി പിടിക്കുകയായിരുന്നു.

തുടര്‍ന്ന് കമ്പനി കപ്പല്‍ ഉപേക്ഷിച്ച രീതിയിലാകുകയായിരുന്നു. കപ്പലിലെ പതിനൊന്ന് ജീവനക്കാരില്‍ ഒന്‍പത് പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ നാല് പേര്‍ മലയാളികളും. എന്നാല്‍ വിവരം അറിഞ്ഞ് ബുധനാഴ്ച സന്ധ്യയോടെ കപ്പലിലെത്തിയ ഷാര്‍ജ തുറമുഖ അധികൃതരും യുഎഇ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരും കപ്പല്‍ നടന്നുകണ്ട് ജീവനക്കാരുടെ ദയനീയസ്ഥിതി മനസ്സിലാക്കി സഹായം അറിയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :