ഉത്തര കൊറിയയുടേത് ഓലപ്പാമ്പ് ഭീഷണിയോ?

സോള്‍| WEBDUNIA|
PTI
PTI
ദക്ഷിണ കൊറിയയുമായി ഏത് നിമിഷവും യുദ്ധം ഉണ്ടായേക്കാമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധമുണ്ടായാല്‍ മാത്രമല്ല, അമേരിക്കയും തകര്‍ക്കപ്പെടും എന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുന്നു. വേണ്ടിവന്നാല്‍ അമേരിക്കയുമായി ഒരു ആണവയുദ്ധത്തിന് തങ്ങള്‍ക്ക് മടിയില്ലെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അന്ത്യം കുറിക്കേണ്ട സമയമായി എന്നാണ് ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്. അണ്വായുധം ഉപയോഗിച്ച് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ആസ്ഥാനവും തകര്‍ക്കും എന്നാണ് ഭീഷണി. ദക്ഷിണ കൊറിയ-സംയുക്ത സൈനികാഭ്യാസം വീണ്ടും നടത്തിയതും ഐക്യരാഷ്ട്രസഭയുടെ ഉപരോധ തീരുമാനവുമാണ് ഉത്തരകൊറിയയെ ഇപ്പോള്‍ പ്രകോപിപ്പിച്ചത്. സംയുക്ത സൈനികാഭ്യാസത്തിന്‍െറ ഭാഗമായി അമേരിക്കയുടെ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള രണ്ട് ബി-2 ബോംബര്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുടെ ആകാശത്ത് വട്ടമിട്ടു പറന്നിരുന്നു.

അതേസമയം ഉത്തര കൊറിയയുടെ ഏത് നീക്കവും നേരിടാന്‍ സജ്ജമാണെന്നാണ് അമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകരാജ്യങ്ങളുടെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ ഏകപക്ഷീയ നിലപാടില്‍ നിന്ന് പിന്‍‌മാറിയില്ലെങ്കില്‍ വന്‍ദുരന്തത്തിലേക്ക് അത് നയിക്കും എന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം ഉത്തര കൊറിയയുടെ ഭീഷണിയില്‍ കാര്യമില്ല എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എല്ലാ വര്‍ഷവും ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസം
നടക്കുമ്പോള്‍ ഇത്തരം ഭീഷണികള്‍ പതിവാണെന്നും തുടര്‍ന്ന് ഇത് കെട്ടടങ്ങാറാണ് പതിവ് എന്നുമാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :