യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ ‘രഹസ്യ സ്വവര്‍ഗാനുരാഗി‘ ആണെന്ന ആരോപണവുമായി പാസ്റ്റര്‍ രംഗത്ത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നുമാണ് ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ സ്കോട്ട് ലിവ്‌ലി അവകാശപ്പെടുന്നത്.
മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് റെഗ്ഗി ലവുമായി ഒബാമ ഡേറ്റിംഗില്‍ ആണെന്നും പാസ്റ്റര്‍ പറയുന്നുണ്ട്. ഭാര്യ മിഷേലിനെ കൊണ്ടുപോകുന്നതിന് പകരം ലവുമായാണ് ഒബാമ ഈയിടെ അവധിക്കാലം ആഘോഷിച്ചത്. ഒരു വെബ്സൈറ്റിലൂടെയാണ് പാസ്റ്റര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഉഗാണ്ടയില്‍ സ്വവര്‍ഗാനുരാഗ ബില്ലിനെ എതിര്‍ക്കുന്ന “കില്‍ ദി ഗേയ്സ്” കൂട്ടായ്മയ്ക്ക് പിന്തുണനല്‍കി നല്‍കുന്നതിലൂടെയാണ് ഈ പാസ്റ്റര്‍ അറിയപ്പെട്ട് തുടങ്ങിയത്.
ഒബാമ ആദ്യം വിവാഹം ചെയ്തത് ഒരു പുരുഷനെ ആയിരുന്നു എന്നും അദ്ദേഹം ചിക്കാഗോ ഗേ സീനില്‍’ സജീവമായി പങ്കെടുത്തിരുന്നു എന്നും പാസ്റ്റര്‍ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു.