ഉത്തര കൊറിയയ്ക്കെതിരെ യു എസും ദക്ഷിണകൊറിയയും കരുനീക്കുന്നു

സിയോള്‍| WEBDUNIA|
PRO
PRO
യു എസും ദക്ഷിണ കൊറിയയും ചേര്‍ന്ന് വീണ്ടും സൈനികാഭ്യാസം നടത്താന്‍ പദ്ധതി. വിലക്കുകള്‍ ലംഘിച്ച് മൂന്നാം തവണയും ആണവ പരീക്ഷണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് യുഎസ്-സംയുക്ത സൈനികാഭ്യാസം നടക്കാന്‍ പോകുന്നത് എന്നാണ് ശ്രദ്ധേയം.

മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയാണ് കര-വ്യോമ-നാവിക സേനകളെ അണിനിരത്തി സൈനികാഭ്യാസം നടക്കുക. ഇരുരാജ്യങ്ങളില്‍ നിന്നും 10000 വീതം സൈനികള്‍ പങ്കാളികളാകും. ദക്ഷിണകൊറിയയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ആ രാജ്യത്തിന്റെ വാദം.

യു എസും ദക്ഷിണ കൊറിയയും മുമ്പും പല തവണ സംയുക്ത സൈനികാഭ്യാസം നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടേയും യു എസിന്റേയും മുന്നറിയിപ്പുകള്‍ മറികടന്നാണ് ഉത്തരകൊറിയ മൂന്നാമതും ആണവ പരീക്ഷണം നടത്തിയത്. ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു ഇത്.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ ശക്തമായി എതിര്‍ക്കുന്ന യുഎസ് അവര്‍ക്ക് മേല്‍ സാമ്പത്തികഉപരോധം കര്‍ശനമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :