ഒബാമ അണുബോംബ് സ്ഫോടനത്തില്‍ കത്തുന്ന വീഡിയോ!

സിയോള്‍| WEBDUNIA|
PRO
PRO
യു എസിനെ തകര്‍ക്കാനുള്ള ഉത്തരകൊറിയയുടെ മോഹം വീണ്ടും വീഡിയോയില്‍. ഒരു അണുബോംബ് സ്ഫോടനത്തിന്റെ ഫലമായി യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയെയും യു എസ് സൈനികരെയും അഗ്നിനാളങ്ങള്‍ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇതില്‍ ഉള്ളത്. ഒരു സാങ്കല്‍പ്പിക മിസൈല്‍ ആക്രമണത്തില്‍ ന്യൂയോര്‍ക്ക് നഗരം കത്തിച്ചാമ്പലാകുന്ന വീഡിയോ അവര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. ഉത്തര കൊറിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആണ് രണ്ട് വീഡിയോകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യു എസുമായുള്ള ശത്രുതയാണ് ഉത്തര കൊറിയയെ വീണ്ടും ആണവ പരീക്ഷണം നടത്താന്‍ നിര്‍ബന്ധിതരാക്കിയതെന്ന ക്യാപ്ഷനും ദൃശ്യങ്ങള്‍ക്കൊപ്പമുണ്ട്. കൊറിയ ഭാഷയിലാണിത്. ഐക്യരാഷ്ട്രസഭയുടേയും യു എസിന്റേയും മുന്നറിയിപ്പുകള്‍ മറികടന്നാണ് മൂന്നാമതും ആണവ പരീക്ഷണം നടത്തിയത്. ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു ഇത്.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ ശക്തമായി എതിര്‍ക്കുന്ന യുഎസ് അവര്‍ക്ക് മേല്‍ സാമ്പത്തികഉപരോധം കര്‍ശനമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :