ഉഗ്രവിഷമുള്ള പാമ്പുകളുമായി വിമാനത്തില്‍ ചെന്നൈയിലെത്തിയ ആള്‍ പിടിയില്‍

ചെന്നൈ| WEBDUNIA|
PRO
PRO
ഉഗ്രവിഷമുള്ള പമ്പുകളെ സ്യൂട്ട്‌കേയ്സിലാക്കി വിമാനത്തില്‍ ചെന്നൈയില്‍ എത്തിയ ആള്‍ പിടിയില്‍. തായ്‌ലന്റില്‍ നിന്ന് തായ് എയര്‍വേയ്സ് വിമാനത്തില്‍ എത്തിയ മുഹമ്മദ് അസറുദ്ദീന്‍ എന്നയാളെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

അസറുദ്ദീന്റെ സ്യൂട്ട് കേസില്‍നിന്ന് അഞ്ച് വിഷപ്പാമ്പുകളെയാണ് കണ്ടെത്തിയത്. ചെന്നൈയിലെ ഒരാളെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് തായ്‌ലന്റിലെ ഒരു സുഹൃത്ത് തന്നതാണ് സ്യൂട്ട്‌കേസ് എന്ന് ഇയാള്‍ കസ്റ്റംസ് അധികൃതരോട് പറഞ്ഞു. സ്യൂട്ട്‌കേയ്സ് എത്തിക്കുന്നതിന് പ്രതിഫലമായി പതിനായിരം രൂപയും തന്നു. എന്നാല്‍ അതിനകത്ത് പാമ്പുകളാണ് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

തായ്‌ലന്റ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ മറികടന്ന് ഇയാള്‍ എങ്ങനെയാണ് വിമാനത്തില്‍ കയറിയത് എന്നാണ് അധികൃതരെ കുഴയ്ക്കുന്നത് ചോദ്യം. ഇതേക്കുറിച്ച് ചെന്നൈ വിമാനത്താവളഅധികൃതര്‍ അന്വേഷണം തുടങ്ങി.

സ്യൂട്ട്‌കേയ്സ് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :