ഈജിപ്തില്‍ മുര്‍സി അനുകൂലികരെ കൂട്ടക്കൊല ചെയ്തു

കെയ്‌റോ| WEBDUNIA| Last Modified ചൊവ്വ, 9 ജൂലൈ 2013 (11:00 IST)
PRO
ഈജിപ്തില്‍ മുര്‍സി അനുകൂലികരെ കൂട്ടക്കൊല ചെയ്തു. പ്രഭാത പ്രാര്‍ത്ഥന നടത്തിയ നിരായുധരായ മുര്‍സി അനുകൂലികര്‍ക്ക് നേരെ കെയ്‌റോ റിപ്പബ്ളിക്കന്‍ ഗാര്‍ഡ് മന്ദിരത്തിനു സമീപംവച്ച് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ 54 പേര്‍ കൊല്ലപ്പെട്ടു.

ഗുരുതരമായി മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുര്‍സിയെ തടങ്കലില്‍ വച്ച റിപ്പബ്ളിക്കന്‍ ഗാര്‍ഡ് മന്ദിരം മുര്‍സി അനുകൂലികള്‍ വളഞ്ഞ് പ്രക്ഷോഭം നടത്തിവരുകയായിരുന്നു. ഇന്നലെ രാവിലെ അവര്‍ മന്ദിരത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും പ്രക്ഷോഭകരുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കെയ്‌റോ നഗരം യുദ്ധക്കളമായി മാറിയിട്ടുണ്ട്. ഗാര്‍ഡ് മന്ദിരത്തിനു സമീപം രക്തം തളം കെട്ടിനില്‍ക്കുകയാണ്. കെട്ടിടങ്ങളുടെ സമീപത്ത് പെട്രോള്‍ ബോംബുകളും വലിയ കത്തികളും കുന്തങ്ങളും ചിന്നി ചിതറിക്കിടക്കുന്നുണ്ട്.

പ്രഭാത പ്രാര്‍ത്ഥനയ്ക്ക് പ്രക്ഷോഭകര്‍ ഇരുന്നപ്പോള്‍ സൈനികര്‍ വെടിവയ്​ക്കുകയായിരുന്നെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :