കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് നാല് മരണം

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് നാലുപേര്‍ മരിച്ചു. ഒരു പൊലീസുകാരടക്കം നാല് പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

കറാച്ചിയിലെ ബിലാല്‍ കോളി മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. യാതൊരു പ്രകോപനവും കൂടാതെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത് എന്നാണ് വിവരം.

സംഭവം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ അവര്‍ ഗ്രനേഡ് ആക്രമണവും നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :