ഇസ്രായേലില്‍ ഒബാമ നട്ട ചെടി പിഴുതെടുത്ത് പരിശോധിക്കുന്നു!

ടെല്‍ അവീവ്| WEBDUNIA|
PRO
PRO
ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ യു എസ് പ്രസിഡന്റ് പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ വസതിയില്‍ ചെടി നട്ടതിന് പിന്നാലെ വിവാദങ്ങളും. ഈ മംഗോളിയ ചെടി ഇസ്രായേല്‍ പിഴുതെടുത്ത് പരിശോധനയ്ക്ക് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചെടി ഇതുവരെ പിഴുതെടുത്തിട്ടില്ലെന്നും പക്ഷേ പരിശോധന ആവശ്യമായതിനാല്‍ ഇത് വേണ്ടി വന്നേക്കും എന്നുമാണ് പുതിയ വിവരം.

'സമാധാനം' എന്ന് പേരിട്ടിരിക്കുന്ന ഈ ചെടി പുറംരാജ്യത്ത് നിന്ന് ഇസ്രായേലില്‍ എത്തിച്ചതിനാലാണ് പരിശോധന. രണ്ട് മൂന്ന് ആഴ്ചയ്ക്കകം രാജ്യത്തെ കൃഷി മന്ത്രാലയം ഇത് പരിശോധിക്കും.

ഒബാമ തന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ കൊണ്ടുവന്ന ചെടിയുടെ വേരുകളിലെ പ്ലാസ്റ്റിക് നീക്കം ചെയ്യാതെയാണ് ഇത് നട്ടിരിക്കുന്നത്. പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെങ്കില്‍ പ്ലാസ്റ്റിക് നീക്കം ചെയ്ത് ചെടി വീണ്ടും നടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :