ഇറ്റലിയില്‍ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 36 പേര്‍ കൊല്ലപ്പെട്ടു

റോം| WEBDUNIA| Last Modified തിങ്കള്‍, 29 ജൂലൈ 2013 (11:05 IST)
PRO
ഇറ്റലിയില്‍ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 36 പേര്‍ കൊല്ലപ്പെട്ടു. ഇറ്റലിയിലെ അവല്ലിനോ പട്ടണത്തിന് സമീപമാണ് ബസ് ഫ്ലൈഓവറില്‍ നിന്ന് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ 36 പേര്‍ മരിച്ചതിനു പുറമെ 11 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 50 തീര്‍ത്ഥാടകരുമായി ബാരിയില്‍ നിന്ന് നേപ്പിള്‍സിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. ഇതിന് മുമ്പ് ഈ ബസ് നിരവധി കാറുകളിലും ഇടിച്ചിരുന്നു. ബസ് അപകടത്തെത്തുടര്‍ന്ന് ബാരി-നേപ്പിള്‍സ് പാത അടച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :