തിരുവനന്തപുരം തമ്പാനൂരില്‍ പുതുതായി പണിയുന്ന ബസ് ടെര്‍മിനലില്‍ ഏറ്റവും മുകളിലത്തെ നിലയില്‍ സിനിമാ തിയേറ്റര്‍ വരുന്നു. പത്താമത്തെ നിലയില്‍ 2400 ചതുരശ്ര അടിയില്‍ 500 സീറ്റുള്ള സിനിമാ തിയേറ്റര്‍ നിര്‍മ്മിക്കാനാണു പദ്ധതിയെന്നും സൂചനയുണ്ട്.
പോത്തന്‍കോട് സ്വദേശി രാമചന്ദ്രന്‍ എന്നയാളാണ് പത്താം നില വാടകയ്ക്കെടുക്കുന്നത്. പുതിയ തിയേറ്റര്‍ വരുന്നതോടെ നഗരപരിധിയില്‍ ഉള്ള തിയേറ്ററുകളുടെ എണ്ണം 19 ആയി ഉയരും.
2010 മാര്‍ച്ച് 22 ന് ബസ് ടെര്‍മിനസ് പണി ആരംഭിച്ചെങ്കിലും പല കാരണങ്ങളാലും പണി ഇഴഞ്ഞു നീങ്ങി. അവസാനം വരുന്ന ഓഗസ്റ്റ് 31 പണി തീരുമെന്നു പറഞ്ഞെങ്കിലും പണി മുഴുവനുമായിട്ടില്ല. ഈ വര്‍ഷം അവസാനമെങ്കിലും പണി പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ്.