ഇറാന്‍ ഭൂഗര്‍ഭ ആണവകേന്ദ്രം നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

പാരീസ്| WEBDUNIA|
PRO
ഇറാന്‍ ഭൂഗര്‍ഭ ആണവകേന്ദ്രം നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിരോധിക്കപ്പെട്ട പ്രതിപക്ഷ സംഘടനയായ നാഷണല്‍ കൌണ്‍സില്‍ ഫോര്‍ റെസിസ്റ്റന്‍സ് ഓഫ് ഇറാനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവ തര്‍ക്കം പരിഹരിക്കുന്നതിനിടയിലാണ് ഇറാന്‍ ഭൂഗര്‍ഭ ആണവകേന്ദ്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാന്‍ 2006ലാണ് ഭൂഗര്‍ഭ ആണവകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങിയത്. ദമാവന്ദ് നഗരത്തിന് കിഴക്ക് മല തുരന്ന് പത്ത് കിലോമീറ്ററോളം ടണല്‍ നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ നാല് ടണലുകള്‍ നിര്‍മ്മിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇറാന്‍ ഈ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യ്ത്തോടെ റിപ്പോര്‍ട്ട് നിര്‍മ്മിച്ചതെന്നാണ് ഇറാന്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :