ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ടെഹ്‌റാന്‍| WEBDUNIA|
WD
WD
ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഏഴാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇറാനില്‍ നടക്കുന്നത്. ഇറാനില്‍ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

അമേരിക്കയുടെ സാമ്പത്തിക ഉപരോധം, പുതിയ ആണവപദ്ധതികള്‍, സിറിയന്‍ ജനതയോടുള്ള സമീപനം തുടങ്ങിയ വിഷയങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയം. കടുത്ത അമേരിക്കന്‍ വിരുദ്ധതയുള്ള സഈദ് ജലീലിയാണ് മത്സരരംഗത്തുള്ള പ്രധാന നേതാവ്. മുതലാളിത്തവും, കമ്മ്യൂണിസവും തുടച്ചു നീക്കി യഥാര്‍ത്ഥ ഇസ്ലാമിക സംസ്‌കാരം കൊണ്ടു വരുമെന്നാണ് ജലീലിയുടെ വാഗ്ദാനം.

ഇറാനില്‍ മിതവാദിയായ അലി ഹസന്‍ റുഹാന മത്സരരംഗത്തുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് വിജയ സാധ്യത കുറവാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ഈ മാസം 21 ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ നിലവിലെ പ്രസിഡന്റ് മഹമ്മൂദ് അഹമ്മദ് നെജാദിന്റെ ഭരണം അവസാനിക്കും. തുടര്‍ച്ചയായ എട്ടുവര്‍ഷമാണ് നെജാദ് ഇറാനെ നയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :