ടെഹ്‌റാന്‍|
WEBDUNIA|
Last Modified ഞായര്‍, 16 ജൂണ്‍ 2013 (11:12 IST)
PTI
PTI
പരിഷ്കരണവാദിയായ ശിയാ പണ്ഡിതന്‍ ഡോക്‍ടര്‍ അലി ഹസന്‍ റുഹാനി ഇറാന്‍ന്റെ പുതിയ പ്രസിഡന്റ്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അന്‍പത് ശതമാനം വോട്ടിലധികം നേടിയണ് ഹസന്‍ റുഹാനി പ്രസിഡന്റ് പദവിയിലെത്തിയത്.
മുന്‍ പ്രസിഡന്റ് നജാദിനെക്കാള്‍ കര്‍ക്കശക്കാരനാണെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സഇദ് ജലീലി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. റുഹാനിക്ക് തൊട്ടുപിന്നിലായി ടെഹ്‌റാന്‍ മേയറായ മുഹമ്മദ് ബാഖിര്‍ ഖാലിഫും, റവല്യൂഷനറി ഗാര്‍ഡ് മുന്‍ മേധാവി മുഹ് സിന്‍ രിസാഇക്ക്, ജലീല്‍ എന്നിവരായിരുന്നു. തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായും പൂര്‍ണമായും സമാധാന രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്നും ആഭ്യന്തര മന്ത്രി മുസ്തഫ മുഹമ്മദ് നജ്ജാര്‍ പറഞ്ഞു.
യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ മികച്ച നിലപാട് സ്വീകരിക്കുന്ന ഇറാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരുന്ന നാളുകളില്‍ അന്താരാഷ്ട്രതലത്തില്‍ വന്‍ ചലനം സൃഷ്ടിക്കും.