ആണവ പദ്ധതികള്‍ക്ക് എതിരാണെന്ന് ജപ്പാന്‍ പ്രഥമ വനിത

ടോക്കിയോ| WEBDUNIA|
WD
WD
ആണവ പ്രശ്നങ്ങള്‍ രൂക്ഷമായി വരുന്ന സാഹര്യത്തില്‍ ആണവ പരിക്ഷണങ്ങളും ആണവ പരിപാടികളെയും എതിര്‍ക്കുന്നയാളാണ് താനെന്ന് ജപ്പാന്റെ പ്രഥമ അക്കി ആബെ.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഭാര്യ അക്കി ആബെ കഴിഞ്ഞ ദിവസം രാജ്യത്ത് നടന്ന ഒരു ചടങ്ങിലാണ് ആണവപദ്ധതികള്‍ക്കെതിരാണെന്ന് പറഞ്ഞത്. ആണവ പ്ലാന്റുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറാനുള്ള സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. രാജ്യം ഇപ്പോള്‍ ആണവ ശക്തിയാവാന്‍ ശ്രമിക്കുകയാണ്. ആണവശാക്തീകരണത്തിന് ചെലവിടുന്ന പണം ഊര്‍ജോത്പാദനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും അക്കി കൂട്ടിച്ചേര്‍ത്തു.

2011ല്‍ ഉണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവറിയാക്ടര്‍ അടക്കം പല ആണവ പ്രവര്‍ത്തന മേഖലകളും തകര്‍ന്നിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു ഫുക്കുഷിമ ആണവറിയാക്ടറിന്റേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :