ഇറാഖ് രക്തക്കളമാകുന്നു

ബാഗ്ദാദ്| WEBDUNIA|
PRO
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദ് നഗരത്തിലുണ്ടായ നാലു വ്യത്യസ്ത ആക്രമണങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു.

ബാഗ്ദാദിന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള മദെയ്‌നില്‍ വഴിയരികിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. തര്‍മിയയില്‍ ഒരു കാര്‍ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ അനുകൂല സായുധ സേനയായ സഹ്‌വയിലെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തെക്കന്‍ ബാഗ്ദാദിലെ ദോറ ജില്ലയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു കടയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ആദാമിയ ജില്ലയില്‍ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടു.

അമരിയ ജില്ലയില്‍ അക്രമിസംഘം ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു. മൊസൂലിന് തെക്ക് ഹമാം അലിയലില്‍ പട്രോള്‍ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പോലീസുകാരും സമാനമായ മറ്റൊരു ആക്രമണത്തില്‍ ഒരു സൈനിക ഓഫീസറും കൊല്ലപ്പെട്ടു.

ബാഗ്ദാദിലെ തന്നെ സൈദിയ, അബു ഗരിബ് എന്നിവിടങ്ങളില്‍ സുന്നി പള്ളികളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ സുന്നി പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആരാധനയ്‌ക്കെത്തിയ ഒരാള്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :