ഇന്ന് ലോകജലദിനം; ഇത്തവണത്തെ സന്ദേശം ശുദ്ധജലം, സുസ്ഥിരവികസനം

യുഎന്‍| JOYS JOY| Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (12:13 IST)
ഇന്ന് അന്താരാഷ്‌ട്ര ജലദിനം. ശുദ്ധജലം, സുസ്ഥിരവികസനം എന്നതാണ് ഐക്യരാഷ്‌ട്രസഭയുടെ ഇത്തവണത്തെ ജലദിനസന്ദേശം.
ആഗോളവ്യാപകമായി 748 ദശലക്ഷത്തിലധികം ജനങ്ങളാണ് ശുദ്ധജലമില്ലാതെ ബുദ്ധിമുട്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2013ഓടെ ജലവിതരണത്തിന് 40% ത്തോളം ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്.

കേരളത്തിലാണെങ്കില്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ളക്ഷാമം തുടങ്ങും. കിണറുകളും കുളങ്ങളും പു‍ഴകളും വറ്റി വരളും. മ‍ഴയെ ഫലപ്രദമായി ഉപയോഗിക്കാന്‍ ക‍ഴിയാത്തതാണ് ഇതിനു കാരണമായി പരിഗണിക്കപ്പെടുന്നത്.

ഓരോ ആഴ്ചയും നഗരങ്ങളിലേക്ക് കുടിയേറുന്നത് പത്ത് ലക്ഷം പേരാണെന്ന് ഐക്യരാഷ്‌ട്രസഭ ഓര്‍മ്മിപ്പിക്കുന്നു. ജലദൗര്‍ലഭ്യത്തിന് കാരണമാകുന്ന മലിനീകരണം, കാലാവസ്ഥ വ്യതിയാനം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയിലാണ് ഇത്തവണത്തെ ഊന്നല്‍.

ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് ശുദ്ധജലവും സുസ്ഥിര വികസനവും എന്നതാണ് ഇത്തവണ ഐക്യരാഷ്‌ട്രസഭ നല്‍കുന്ന ജലദിന സന്ദേശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :