വീടിന് തീ പിടിച്ച് സഹോദരങ്ങളായ ഏഴുകുട്ടികള്‍ വെന്തുമരിച്ചു

 ഏഴുകുട്ടികള്‍ വെന്തുമരിച്ചു , വീടിന് തീപിടിച്ചു , ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്| jibin| Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (11:20 IST)
ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂയോര്‍ക്കിലെ ബ്രൂക്ക്നിലെ ഒരു വീടിനു തീപിടിച്ച് കുടുംബത്തിലെ സഹോദരങ്ങളായ ഏഴു കുട്ടികള്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ പെണ്‍കുട്ടികളും നാലു പേര്‍ ആണ്‍കുട്ടികളുമാണ്. എല്ലാവരും അഞ്ചിനും 16 നും ഇടയില്‍ പ്രായമുള്ളവരാണ്. പരുക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

രാത്രിയോടെ വീടിന് തീ പിടിക്കുകയായിരുന്നു. നാലു മുറികളിലായിട്ടായിരുന്നു കുട്ടികള്‍ എല്ലാവരും ഉറങ്ങുകയായിരുന്നു. വളരെ വേഗം വീടാകെ തീ പടര്‍ന്നതോടെ കുട്ടികളുടെ അമ്മ ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. അടുക്കളയില്‍ നിന്നും തീ പടര്‍ന്നതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയം കുട്ടികളുടെ പിതാവ് വീട്ടില്‍ ഇല്ലായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :