വധശിക്ഷയ്‌ക്ക് മതിയായ ന്യായീകരണമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

 വധശിക്ഷ , ഫ്രാന്‍സിസ് മാര്‍പാപ്പ , വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി| jibin| Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (10:23 IST)
ഇരകള്‍ക്ക് നീതി നല്‍കുന്നില്ല, പകരം പ്രതികാര മനോഭാവത്തെ ഊട്ടിവളര്‍ത്താന്‍ മാത്രമെ കാരണമാകുകയുള്ളുവെന്നും. വധശിക്ഷയ്ക്കു മതിയായ ന്യായീകരണമില്ലെന്നും
ഫ്രാന്‍സിസ് മാര്‍പാപ്പ. വധശിക്ഷയ്ക്കെതിരായുള്ള രാജ്യാന്തര കമ്മിഷനുള്ള കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ആ സമയത്ത് നടത്തിയ തെറ്റില്ല ഒരുവന് വധശിക്ഷ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ നടത്തിയെ തെറ്റിനാണ് വധശിക്ഷ നല്‍കുന്നത്. ഇന്നത്തെ സാഹചര്യത്തിലുള്ള ജയിലുകള്‍ വധശിക്ഷയുടെ ആവശ്യം ഇല്ലാതാക്കൂന്നു. എന്നിട്ടും വധശിക്ഷ നല്‍കിയാല്‍ ഇരകള്‍ക്ക് പ്രതികാര മനോഭാവം ഉണ്ടാകുക മാത്രമെ ചെയ്യുന്നുള്ളുവെന്ന് മാര്‍പാപ്പ പറഞ്ഞു. നിയമത്തിന്റെ നിഴലില്‍ നിന്നു കൊണ്ട് വധശിക്ഷ ഇത്തരത്തില്‍ നടപ്പാക്കണമെന്ന് ചിലര്‍ ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഒരാളെ കൊല്ലാന്‍ മാനുഷികമായ ഒരു വഴിയുമില്ല- അദ്ദേഹം വിശദീകരിച്ചു.

വധശിക്ഷയ്ക്കെതിരായുള്ള രാജ്യാന്തര കമ്മിഷനുമായി അംഗങ്ങള്‍ കഴിഞ്ഞദിവസം വത്തിക്കാനില്‍ വെച്ച് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :