ഇന്ത്യ - യു എസ് പങ്കാളിത്തം ലോകത്തിന്‌ മാതൃക

Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (00:42 IST)
ഇന്ത്യയുടെയും അമേരിക്കയുടെയും പങ്കാളിത്തം ലോകത്തിന്‌ മാതൃകയാകുമെന്ന് - യു എസ് സംയുക്ത പ്രസ്താവന. ഭീകരതയ്ക്കെതിരെ കൈകോര്‍ത്ത് നീങ്ങാനും കൂട്ട നശീകരണത്തിനായുള്ള ആയുധങ്ങളുടെ വ്യാപനം ഒന്നിച്ചുനിന്ന് തടയാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ബരാക് ഒബാമയടക്കമുള്ള അമേരിക്കന്‍ രാഷ്ട്രത്തലവന്‍മാരുമായുള്ള നരേന്ദ്രമോഡിയുടെ കൂടിക്കാഴ്ച പൂര്‍ത്തിയായി. ലോകത്തിന്‌ മാതൃകയായി ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നേറുമെന്ന് സംയുക്ത പ്രസ്താവന പറയുന്നു.

മനുഷ്യ വംശത്തിന്റെ ക്ഷേമത്തിനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്രമോഡി പറഞ്ഞു. ഒബാമയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

മോഡിയും ഒബാമയും തമ്മില്‍ പങ്കുവച്ച ദര്‍ശനം ലോക രാജ്യങ്ങള്‍ക്കാകെ പ്രയോജനപ്രദമാണെന്ന്‌ വൈറ്റ് ഹൌസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :