ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഇന്ത്യ ഫൈനലില്‍

ഇഞ്ചിയോണ്‍| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:28 IST)
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഫൈനലില്‍. ഇത് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.
ആതിഥേയരായ ദക്ഷിണ കൊറിയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ദക്ഷിണ കൊറിയയെ തോല്‍പിച്ചത്.44ആം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ കൊറിയന്‍ വല ചലിപ്പിച്ചത്.

കളിയില്‍ ഉടനീളം ഇന്ത്യയ്ക്കായിരുന്നു മേല്‍ക്കൈ. ഏഴു തവണയാണ് ഇന്ത്യ കൊറിയന്‍ പോസ്റ്റിലേയ്ക്ക് ഷോട്ട് ഉതിര്‍ത്തത്.മലേഷ്യയോ പാകിസ്താനോ ആയിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ധരംവീര്‍ സിങ്ങിനും വി.ആര്‍. രഘുനാഥിനും രണ്ടവസരങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ ഈ അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ സാധിച്ചില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :