ഐ‌എസ് തീവ്രവാദികള്‍ക്കെതിരേ ഇന്ത്യ തോക്കെടുക്കുമോ? ചര്‍ച്ചകള്‍ കൊഴുക്കുന്നു

india, america, is terrorist, twiter
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (13:05 IST)
ഇന്ത്യന്‍ പ്രധാന മന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടത്താനിരിക്കേ അമേരിക്കയോടൊപ്പം ചേര്‍ന്ന് ഐ‌എസ് തീവ്രവാദികളോട് യുദ്ധം ചെയ്യുമോ എന്ന ചര്‍ച്ചകള്‍ സോഷ്യം മീഡിയകളില്‍ കൊഴുക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടക്കമിട്ടത് ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയാണ്.

യുഎസ് നേതൃത്വം നല്‍കുന്ന ഐസില്‍ വിരുദ്ധ യുദ്ധത്തില്‍ ഇന്ത്യയും പങ്കാളിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഉറപ്പുനല്‍കിയതായി അവകാശപ്പെട്ട് ഇദ്ദേഹം ട്വിറ്ററില്‍ കൂടി നടത്തിയ അവകാശവാദമാണ് ചര്‍ച്ചകള്‍ക്ക് ആധാരം.


എന്നാല്‍ ഈ കാര്യം നിഷേധിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വക്താവ് സയദ് അക്ബറുദ്ദീന്‍ രംഗത്തെത്തി. ഐസില്‍ വിഷയത്തെക്കുറിച്ച് മോഡിയും ഒബാമയും സംസാരിച്ചിട്ടില്ലെന്നാണ് അക്ബറുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാകുമെന്നും അദ്ദേഹം അറിയിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് തീവ്രവാദികള്‍ പിടിച്ചുകൊണ്ട് പോയ 40 ഇന്ത്യക്കാര്‍ ഐ‌എസ് തീവ്രവാദികളുടെ തടങ്കലിലായതിനാല്‍ ഇവരുടെ ജീവന് ഇന്ത്യയുടെ നീക്കം ഭീഷണിയാകും. നേരത്തേ അമേരിക്കന്‍, ബ്രിട്ടീഷ് പൌരന്മാരേ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നിരുന്നു.

മുന്നേറ്റം ആരംഭിച്ച ജൂണിലാണ് മൊസൂളില്‍ നിന്നും 40 ഇന്ത്യക്കാരെ ഐസില്‍ ബന്ദികളാക്കിയത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. തീവ്രവാദികള്‍ തങ്ങളുടെ സങ്കേതം നിരന്തരം മാറ്റുന്നതിനാല്‍ ഇവരെവിടെയാണെന്നതിനേക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :