ജപ്പാന്റെ ആംഫിബിയന്‍ എയര്‍ക്രാഫ്റ്റുകള്‍ ഇന്ത്യക്ക്
ടോക്കിയോ|
WEBDUNIA|
PRO
PRO
ജപ്പാന്റെ ആംഫിബിയന്‍ എയര്‍ക്രാഫ്റ്റുകള്‍ ഇന്ത്യക്ക് നല്‍കാന്‍ ധാരണയായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കവേ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയാണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബേയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജപ്പാന്‍ തദ്ദേശമായി വികസിപ്പിച്ചെടുത്ത എയര്‍ക്രാഫ്റ്റുകള്‍ ഇന്ത്യക്ക് നല്‍കാന്‍ ധാരണയായത്.
ഇന്ത്യയിലെ അടിസ്ഥാന വികസനം സംബന്ധിച്ച സുപ്രധാന കാര്യങ്ങളില്‍ സഹകരിക്കാമെന്ന് ജപ്പാന്‍ ഉറപ്പ് നല്‍കി. മുംബൈയിലെ മെട്രോ റയില്‍ പദ്ധതിക്ക് സഹായം നല്‍കാനും ജപ്പാന്‍ സമ്മതിച്ചിട്ടുണ്ട്.
മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് റയില്‍വേ പദ്ധതിയില്‍ സഹകരിക്കാമെന്നും ജപ്പാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജപ്പാന്‍ വിദേശകാര്യമന്ത്രിയുമായും വാണിജ്യമന്ത്രിയുമായും മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തി.