പാകിസ്ഥാന്‍ ആണവായുധ ശേഖരം ഇരട്ടിയാക്കി. നിലവില്‍, പാകിസ്ഥാന്റെ പക്കല്‍ ഇന്ത്യയുടെ കൈവശമുള്ളതിനെക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍, പാകിസ്ഥാന്‍ 110 ആണവായുധങ്ങള്‍ വിന്യസിച്ചിട്ടുള്ളതായി ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്റെ കൈവശം 30 - 60 ആണവായുധങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ‘ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി’ എന്ന സര്‍ക്കാരിതര യുഎസ് ഏജന്‍സിയെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാകിസ്ഥാന്‍ അതിവേഗത്തിലാണ് യുറേനിയവും പ്ലൂട്ടോണിയവും സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയ്ക്ക് ഇപ്പോള്‍ 60 - 100 ആണവായുധങ്ങള്‍ മാത്രമേ ഉണ്ടായിരിക്കൂ എന്നാണ് യുഎസ് ഏജന്‍സി പറയുന്നത്. എന്നാല്‍, ഇന്ത്യയുടെ കൈവശം ആണവായുധ നിര്‍മ്മാണത്തിനുള്ള ധാരാളം ആണവപദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഏജന്‍സി കണക്കാക്കുന്നു.