ഹിറ്റ്‌ലറുടെ ആസ്ഥാനം മ്യൂസിയമാവുന്നു

കീവ്| WEBDUNIA|
PRO
അഡോള്‍ഫ് ഹിറ്റ്‌ലറുടെ കിഴക്കന്‍ മേഖലാ സൈനിക ആസ്ഥാനം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പുറപ്പാടിലാണ് ഉക്രൈന്‍ അധികൃതര്‍. ഉക്രൈനിലെ ഹിറ്റ്‌ലറുടെ സൈനിക ആസ്ഥാനം മ്യൂസിയമാക്കി മാറ്റാനാണ് തീരുമാനം.

ഹിറ്റ്‌ലറുടെ വെര്‍‌വോള്‍ഫ് ആസ്ഥാനം മരത്തില്‍ തീര്‍ത്ത 20 കോട്ടേജുകളും ബാരക്കുകളും മൂന്ന് ബങ്കറുകളും ഉള്‍പ്പെടുന്നതാണ്. മധ്യ ഉക്രയിനിലെ വിന്നിറ്റ്സ്യയില്‍ നിന്ന് 12 കിലോമീറ്റര്‍ വടക്കാണ് ഹിറ്റ്‌ലറുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇവിടം മ്യൂസിയമാക്കുന്നതിലൂടെ നാസികള്‍ക്കെതിരെ പോരാടി മരിച്ചവരുടെ വീര സ്മരണകള്‍ സംരക്ഷിക്കാനാനാണ് അധികൃതര്‍ ലക്‍ഷ്യമിടുന്നത്.

1941 സെപ്തംബറിലാണ് നിര്‍മ്മാണം ആരംഭിച്ച സെനിക ആസ്ഥാനം 1942 ഏപ്രില്‍ മുതല്‍ ഉപയോഗിച്ചു തുടങ്ങി. 10,000 സോവിയറ്റ് യുദ്ധത്തടവുകാരും ആയിരത്തോളം നാട്ടുകാരും ചേര്‍ന്നാണ് സൈനിക കേന്ദ്രം പണിതുയര്‍ത്തിയത്. നിര്‍മ്മാണം നടക്കുന്ന വേളയില്‍ ഇവരില്‍ 2000 പേര്‍ മരിച്ചു. 4000 പേരെ വെടിവച്ച് കൊല്ലുകയും ചെയ്തു.

നാസികള്‍ ഉക്രൈന്‍ ഉപേക്ഷിച്ചു പോയപ്പോള്‍ സൈനിക കേന്ദ്രം നശിപ്പിച്ചിരുന്നു എങ്കിലും അവശിഷ്ടങ്ങള്‍ പില്‍ക്കാലത്ത് സംരക്ഷിക്കപ്പെട്ടു. നാസികള്‍ക്ക് മേല്‍ വിജയം വരിച്ച മെയ് ഒമ്പതിനായിരിക്കും മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :