അര്‍ജന്റീനയില്‍ ഹെലികോപ്‌ടര്‍ അപകടം: 10 മരണം

ബ്യൂണസ് ഐറിസ്| JOYS JOY| Last Updated: ചൊവ്വ, 10 മാര്‍ച്ച് 2015 (09:34 IST)
വടക്കന്‍ അര്‍ജന്റിനയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഹെലികോപ്‌ടറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നു ഫ്രഞ്ച് കായികതാരങ്ങളും ഉള്‍പ്പെടുന്നു.

മരിച്ചവരില്‍ എട്ടുപേര്‍ ഫ്രഞ്ച് പൌരന്മാര്‍ ആണ്. രണ്ടു ഹെലികോപ്‌ടറുകളുടെയും പൈലറ്റുമാര്‍ അര്‍ജന്റീനിയക്കാര്‍ ആയിരുന്നു. ഇവരും അപകടത്തില്‍ കൊല്ലപ്പെട്ടു.

ലാ റിയോജ പ്രവിശ്യയിലെ നഗരമായ വില്ല കോസ്റ്റലിയിലായിരുന്നു അപകടം. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ മൂന്നു മെഡലുകള്‍ സ്വന്തമാക്കിയ ഫ്രഞ്ച് കായികതാരം കമില്ലെ മുഫതും ബീജിംഗ് ഒളിമ്പിക്‌സില്‍ ബോക്സിംഗില്‍ മെഡല്‍ നേടിയ അലക്സിസ് വാസ്റ്റിനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

(ചിത്രത്തിനു കടപ്പാട് - ബി ബി സി)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :