ചാര്‍ലി ഹെബ്‌ദോ തിരിച്ചെത്തി; ഇത്തവണ മാര്‍പാപ്പയ്ക്കെതിരെ

പാരിസ്| Joys Joy| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (08:43 IST)
ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാര്‍ലി ഹെബ്‌ദോ പ്രസിദ്ധീകരണം വീണ്ടും ആരംഭിച്ചു. ചാര്‍ലി ഹെബ്‌ദോ തീവ്രവാദികള്‍ ആക്രമിച്ചതിനു ശേഷം ഏകദേശം ഒരുമാസം കഴിഞ്ഞാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നത്.

ഇത്തവണ മാഗസിനില്‍ ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പാപ്പയെയും ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസിയെയും
ജിഹാദിസ്റ്റുകളെയും പരിഹസിക്കുന്നു. ‘ഞങ്ങള്‍ തിരിച്ചെത്തുന്നു’ എന്ന തലക്കെട്ടോടെയാണ് പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞമാസം ഏഴിനായിരുന്നു ചാര്‍ലി ഹെബ്‌ദോയുടെ പാരിസിലെ ഓഫിസ് ഭീകരവാദികള്‍ ആക്രമിച്ചത്. ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ രാജ്യത്തെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ആയിരുന്നു. ആക്രമണത്തിനു ശേഷം തങ്ങള്‍ക്ക് അല്പം വിശ്രമം ആവശ്യമായി വന്നുവെന്ന് ചാര്‍ലി ഹെബ്‌ദോയുടെ പുതിയ ചീഫ് എഡിറ്റര്‍ ജെറാര്‍ഡ് ബയാര്‍ഡ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :