മെസ്സിയ്ക്ക് ഗോള്‍ഡന്‍ ബോള്‍ നല്‍കിയത് വിപണന തന്ത്രത്തിന്റെ ഭാഗമായി : മറഡോണ

ബുയനോസ് ഐരിസ്| Last Modified തിങ്കള്‍, 14 ജൂലൈ 2014 (17:47 IST)
മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ നല്‍കിയതിന് ഫിഫയെ വിമര്‍ശിച്ചിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ.മെസ്സിക്ക് അര്‍ഹിക്കാത്തത്
വിപണന തന്ത്രത്തിന്റെ പേരില്‍ ലഭിക്കുന്നത് ശരിയല്ലെന്നാണ് പറഞ്ഞത്.

ഒരു ചാനലിനനുവദിച്ച അഭിമുഖത്തിലാണ് മറഡോണ വിവാദ പ്രസ്താവനകള്‍ നടത്തിയത്.അര്‍ജെന്റീനയുടെ കിരീടമര്‍ഹിക്കുന്ന ടീമാണെന്നും തോല്‍വി വേദനാജനകമാണെന്നും മറഡോണ പറഞ്ഞു

ലാവെസ്സിക്കു പകരം അഗ്വീറൊയെ ഇറക്കാനുള്ള കോച്ച് സാബല്ലയുടെ തീരുമാനത്തേയും മറഡോണ വിമര്‍ശിച്ചു. ഏഴുകളികളില്‍ നിന്നു നാലു ഗോളുകള്‍ നേടിയിരുന്നെങ്കിലും അവസാന മത്സരങ്ങളില്‍ മെസ്സി ആദ്യമത്സരങ്ങളിലിലെ പ്രകടനത്തിന്റെ നിലവാരത്തിലേക്കുയര്‍ന്നിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :