ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയി
കാബൂള്‍|
Venkateswara Rao Immade Setti|
PRO
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മുഹമ്മദ് നബിയുടെ പിതാവ് കോബി ഖാനെ തോക്കുധാരി തട്ടിക്കൊണ്ടുപോയി. അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് തട്ടിക്കൊണ്ടുപോകല്‍ വെളിപ്പെടുത്തിയത്.
ജലാലാബാദിലുള്ള സ്വന്തം വീട്ടില്‍ നിന്നാണ് 60 വയസുകാരനായ കോബി ഖാനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ തട്ടിക്കൊണ്ടുപോയതിനുശേഷം അക്രമി കോബി ഖാനെ വിട്ടുകിട്ടുന്നതിനായി മോചനദ്രവ്യമൊന്നും ആവശ്യപ്പെട്ടതായി അറിവില്ല.
വീട്ടില്‍ പിതാവുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഈ തിരോധാനം തന്നെ ഞെട്ടിച്ചുവെന്നുമാണ് മുഹമ്മദ് നബി പറഞ്ഞതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷസ്ദാ മസൂദ് അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ വ്യാപകമായി തുടരുകയാണ്. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.